കാലടി: കർഷകദ്രോഹ ബില്ലിനെതിരെ ന്യൂഡൽഹിയിൽ നടക്കുന്ന സമരത്തിന് എസ്.എഫ്.ഐയുടെ ഐക്യദാർഢ്യം. എസ്.എഫ്.ഐ കാലടി ഏരിയാ കമ്മിറ്റി മറ്റൂരിൽ സംഘടിപ്പിച്ച രാപ്പകൽ സമരം നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.വി. അഭിജിത്ത് , എം.ടി. വർഗീസ്, ബേബി കാക്കശേരി, സി.വി സജേഷ്, എം.വി. ലെനീഷ്, ഇഗ്നേഷ്യസ്‌ തങ്കച്ചൻ എന്നിവർ സംസാരിച്ചു.