വൃത്തിയുള്ള വീടും പരിസരവും, രുചിയുള്ള ഭക്ഷണം, ശുചിത്വം മണക്കുന്ന തുണികൾ, വീടിനു മോടികൂട്ടുന്ന ചെടികൾ എന്നിങ്ങനെ ജീവിതത്തെ ഏറ്റവും ഭംഗിയായി ചുറ്റും ഒരുക്കിവെക്കുന്ന അദൃശ്യശക്തിയല്ല വീട്ടമ്മ. മറ്റു ജോലികൾക്ക് കൃത്യമായ സമയവ്യവസ്ഥകളും അതിനു തക്കതായ ശമ്പള സ്‌കെയിലുമുള്ളപ്പോൾ വീട്ടമ്മയുടെ ജോലികൾക്ക് ഇത് രണ്ടും അന്യമാണ്. മുഴുവൻ സമയം പ്രവർത്തിക്കേണ്ട യന്ത്രമാണ് വീട്ടമ്മയെന്ന് കരുതുന്ന സമൂഹത്തിൽ സുപ്രീംകോടതി വിധി ഏറ്റവും സ്വാഗതാർഹമാണ്. ഓരോ കുടുംബങ്ങളിലും ഈ വിധിക്ക് പ്രതിഫലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
- ചിത്തിര കുസുമൻ, എഴുത്തുകാരി, സാമൂഹ്യപ്രവർത്തക