കൊച്ചി: ജി.സി.ഡി.എയുടെ കീഴിൽ കടവന്ത്ര ഗാന്ധിനഗറിൽ സ്ഥിതിചെയ്തിരുന്ന വനിത ഹോസ്റ്റൽ നവീകരിച്ച് സെൻട്രൽ വനിതാ ഹോസ്റ്റൽ എന്ന പേരിൽ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. ഉച്ചയ്ക്ക് 2.30 ന് മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും.

ഇന്റർനെറ്റ്, ജിംനേഷ്യം, സി.സി ടിവി, കളിക്കളം, വായനശാല, പഠനമുറി, അലക്കാനുള്ള സൗകര്യം, പ്രാർത്ഥനാ ഹാൾ എന്നിവ ഹോസ്റ്റലിൽ ഒരുക്കിയിട്ടുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി കൊച്ചി നഗരത്തിലെത്തുന്ന വനിതകൾക്കായി സുരക്ഷിതത്വത്തോടെയും നഗരവികസന പ്രക്രിയയുടെ ഭാഗമായും നിർമ്മിച്ച ഹോസ്റ്റൽ നല്ല മാതൃകയാണെന്ന് ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി. സലീം പറഞ്ഞു.