കൊച്ചി: അലിബാബ സ്ഥാപകൻ ജാക്ക് മായുടെ തിരോധനം ഉയർത്തുന്ന ഗൗരവമുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ചർച്ചാ സായാഹ്നം ഒരുക്കുന്നു. 9ന് വൈകിട്ട് 6ന് ബി.ടി.എച്ചിൽ ബി.ജെ.പി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹ പ്രഭാരി വി. സുനിൽകുമാർ എം.എൽ.എ, ഫിക്കി സഹ ചെയർമാൻ ദീപക് അസ്വാനി, കെ.വി.എസ് ഹരിദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സെക്രട്ടറി സി.വി. സജിനി എന്നിവരും പങ്കെടുക്കും.