കളമശേരി: കളമശേരി പ്രിൻസിപ്പൽ എസ് ഐ മാഹിൻ സലിമിനെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് ഷാജി മൂത്തേടനും ജനറൽ സെക്രട്ടറി പ്രമോദ് തൃക്കാക്കരയും ആവശ്യപ്പെട്ടു. യുവമോർച്ച കുസാറ്റിലേക്ക് സമാധാനപരമായി നടത്തിയ മാർച്ചിനു നേരെ പൊലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നും അകാരണമായി അനന്തുവിനെ പൊലീസ് വാഹനത്തിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും ഇരുവരും പറഞ്ഞു.