merch
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച യോഗം ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച യോഗം ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് എം.എച്ച്. കെബിൻ അദ്ധ്യക്ഷത വഹിച്ചു.

അനിശ്ചിതമായി തുടരുന്ന കർഷകസമരം രാജ്യത്തിന്റെ ഭക്ഷ്യരംഗത്തെ ദോഷകരമായി ബാധിക്കുമെന്നും രാജ്യത്ത് പ്രത്യാഘാതം ഉണ്ടാകുമെന്നും കാർത്തികേയൻ പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ദോഷകരമായ വകുപ്പുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓൾ കേരള ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷൻ പ്രതിനിധി കെ.എം. ജോൺ, കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, കലൂർ മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ് മുഹമ്മദ് അലി, കേരള മർച്ചന്റ്‌സ് ചേംബർ സെക്രട്ടറി സോളമൻ ചെറുവത്തൂർ, വൈസ് പ്രസിഡന്റ് ടി.എച്ച്. നാസർ എന്നിവർ സംസാരിച്ചു. യൂത്ത്‌വിംഗ് വൈസ് പ്രസിഡന്റ് വർഗീസ് സ്വാഗതവും ട്രഷറർ വി.ഇ. അൻവർ നന്ദിയും പറഞ്ഞു.