satyapal
അങ്കമാലി ഏരിയ കമ്മിറ്റിയുടെ കർഷക സമര ഐക്യദാർഢ്യം ടി എ സത്യപാൽ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കാർഷിക പരിഷ്കരണ കരിനിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ലളിതകലാ അക്കാഡമി മുൻ ചെയർമാൻ ടി എ സത്യപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ ആർ കുമാരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷാജി യോഹന്നാൻ,കെ പി റെജീഷ്, കൗൺസിലർ പി എൻ ജോഷി എന്നിവർ സംസാരിച്ചു. പഴയ മുനിസിപ്പൽ ഓഫീസിന് മുൻവശം ചേർന്ന ചടങ്ങിൽ ടി എ സത്യപാൽ, ബാബു സി,സിന്ധു ദിവാകരൻ, കെ ആർ കുമാരൻ, രഞ്ജിത് ലാൽ, ജൂബിത, ഡെൽവിൻ എന്നിവർ ചിത്രം വരച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.