അങ്കമാലി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് അങ്കമാലിയിൽ കർഷക തൊഴിലാളി യൂണിയൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. പഴയ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന സദസ് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി യൂണിയൻ രംഗത്ത് നിന്ന് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും യോഗത്തിൽ വച്ച് നൽകി.ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി റെജീഷ്, പി.എൻ ജോഷി,.കെ. ഐ കുര്യാക്കോസ്, സജി വർഗ്ഗീസ്, ഷാജിയോഹന്നാൻ, ടി. വൈ ഏല്യാസ് എന്നിവർ സംസാരിച്ചു.