wpi
പെരിയാർ വാലി ബ്രാഞ്ച് കനാലുകളിൽ വെള്ളം തുറന്ന് വിട്ട് ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അല്ലപ്ര യൂണിറ്റ് പെരിയാർ വാലി ഓഫീസിൽ പരാതി നൽകുന്നു

പെരുമ്പാവൂർ: അല്ലപ്ര കണ്ടന്തറ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നു. പെരിയാർവാലിയുടെ എല്ലാ ബ്രാഞ്ച് കനാലിലൂടെ വെള്ളം തുറന്നുവിടുക, നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക, അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ഒഫ് ഇന്ത്യ അല്ലപ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികളുടെ ഒപ്പുശേരണം നടത്തി. പെരിയാർവാലി എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി അല്ലപ്ര യൂണിറ്റ് പ്രസിഡന്റ് എം.ഐ. അഷറഫ്, കെ.എം. റമീസ്, എൻ.കെ. മുഹമ്മദ്, ഫാസിൽ റഹ്മാൻ, റഫീഖ് കാട്ടുങ്കൽ, ഇ.വി. ഷെമീർ എന്നിവർ നേതൃത്വം നൽകി.