കുറുപ്പംപടി: കേരള ബാങ്കിന്റെ പ്രഥമ ചെയർമാൻ ഗോപി കോട്ടമുറിക്കലിനും ഡയറക്ടർ ബോർഡ് അംഗം അഡ്വ: പുഷ്പ ദാസിനും ഇന്ന് രാവിലെ 10ന് കുറുപ്പംപടി സഹകരണ ബാങ്ക് ടൗൺ ബ്രാഞ്ച് മന്ദിരത്തിൽ പൗരസ്വീകരണം നൽകും. ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യും. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ്, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് വി.പി. ശശീന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, മുൻ എം.എൽ.എ. സാജു പോൾ, ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി ഷാജി, ശില്പ സുധീഷ്, എൻ.പി. അജയകുമാർ, ഗോപാൽ ഡിയോ എന്നിവർ പങ്കെടുക്കും.