വൈപ്പിൻ: കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് തുടങ്ങിയവർ പങ്കെടുക്കും. നൂറ് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട അസൗകര്യങ്ങൾ നിറഞ്ഞ കെട്ടിടത്തിലാണ് രജിസ്ട്രാർ ഓഫീസ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. പൗരാണിക മൂല്യമുള്ള പഴയ കെട്ടിടം നിലനിർത്തിക്കൊണ്ടാണ് പുതിയ മന്ദിരം നിർമിച്ചത്.