പറവൂർ: റോഡരികിൽ മാലിന്യം തള്ളുന്നതിനെതിരെ ബി.ഡി.ജെ.എസ് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. പാലിയം ക്ഷേത്രത്തിന് പുറകിലൂടെയുള്ള ചാലിപാലം റോഡിലാണ് വൻതോതിൽ മാലിന്യം തള്ളുന്നത്. ദുർഗന്ധം മൂലം പരിസരവാസികൾക്ക് ബുദ്ധിമുട്ടുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ബി.ഡി.ജെ.എസ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരിഹരൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രൊഫ. മോഹനൻ, ബി.ഡി.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഭിജിത്ത്, നിയോജകമണ്ഡലം കമ്മിറ്റി അംഗം എം.എസ്. അരുൺ, പഞ്ചായത്ത് കമ്മിറ്റി അംഗം ടോമി എന്നിവർ ചേർന്നാണ് പരാതി സമർപ്പിച്ചത്.