anganavadi
ഈസ്റ്റ് വാഴപ്പിള്ളി താജുദ്ധീൻ മൗലവി സ്മാരക അങ്കണവാടിയിൽ നടന്ന മിൽക്ക് ഡിലേറ്റ് പാൽ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: അങ്കണവാടി കുട്ടികൾക്ക് മിൽമയുടെ റെഡി ടൂ ഡ്രിങ്ക് വിതരണം ആരംഭിച്ചു.കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ പോഷക ആഹാര വിതരണ പദ്ധതികളിൽ ഉൾപ്പെടുത്തി അങ്കണവാടി വിദ്യാർത്ഥികൾക്ക് വേണ്ടി പാലും പഞ്ചസാരയും പ്രകൃതിദത്ത ഫ്ളേവറുകളും മാത്രം ചേർത്ത് യു.എച്ച്.ടി.സാങ്കേതികവിദ്യയിൽ തയ്യാറാക്കിയ മിൽമ മിൽക്ക് ഡിലേറ്റ് ആകർഷകമായ പാക്കിൽ റെഡി ടൂ ഡ്രിങ്കായി വിതരണം ചെയ്തു. ഈസ്റ്റ് വാഴപ്പിള്ളിതാജുദ്ധീൻ മൗലവി സ്മാരക അംഗൻവാടിയിൽ നടന്ന മിൽക്ക് ഡിലേറ്റ് പാൽ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ് നിർവഹിച്ചു. വാർഡ് മെബർ ദീപ റോയി അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ കവിത, രാജു കാരിമറ്റം, എം.വി. സുഭാഷ് എം.എം. സമദ്, ഫൈസൽ , അഡ്വ. അജിത് എന്നിവർ പങ്കെടുത്തു.