കോലഞ്ചേരി: മൂവാറ്റുപുഴ, കാക്കനാട് റോഡിൽ വാഴപ്പിള്ളി മുതൽ വീട്ടൂർ വരെയുള്ള നാല് കിലോമീറ്റർ റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ 17 വരെ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തും. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പട്ടിമറ്റം,കാക്കനാട് ഭാഗത്തേയ്ക്ക് പോകേണ്ട ചെറുവാഹനങ്ങൾ എം.സി റോഡിൽ പേഴയ്ക്കാപ്പിള്ളിയിൽ നിന്നും തിരിഞ്ഞ് വീട്ടൂർ എത്തിയും വലിയ വാഹനങ്ങൾ എം.സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് നിന്നും തിരിഞ്ഞ് വീട്ടൂർ എത്തിയും കാക്കനാട് റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്. തിരിച്ച് കാക്കനാട് ഭാഗത്ത് നിന്നും മൂവാറ്റുപുഴയ്ക്കുള്ള വാഹനങ്ങളും ഇതേ ക്രമീകരണത്തിലൂടെ പോകണമെന്ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.