കോലഞ്ചേരി: സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളിലെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരിൽ അന്ത്യോദയ അന്നയോജന (എ.എ.വൈ), മഞ്ഞനിറമുള്ള റേഷൻകാർഡ് ഉടമകളും പരമ്പരാഗത തൊഴിൽ ചെയ്യുന്നവരും (നെയ്ത്, മൺപാത്ര നിർമാണം, ബാർബർ, കള്ള്‌ചെത്ത്, കരകൗശലം, കൊല്ലപ്പണി, മരാശാരി, കൽപ്പണി, സ്വർണപ്പണി, ചെരിപ്പ് നിർമാണം) ഒരു ലക്ഷം രൂപയിൽ അധികരിക്കാത്ത വാർഷിക വരുമാനം ഉള്ളവരുമായ പരമ്പരാഗത തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നോക്ക വിഭാഗ വികസന വകുപ്പ് ധന സഹായം അനുവദിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫാറവും, അനുബന്ധ രേഖകളും 30 നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില സിവിൽ സ്റ്റേഷൻ, കാക്കനാട് എറണാകുളം 682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.