മൂവാറ്റുപുഴ: ദേശീയ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.ഡി.എഫ് ധർണ ഇന്ന് നടക്കും. രാജ്യത്തെ കർഷകരെ ഒറ്റുകൊടുത്ത് കോർപ്പറേറ്റുകൾക്കുവേണ്ടി ഓശാന പാടുന്ന നരേന്ദ്രമോദിയുടെ ജനാധിപത്യവിരുദ്ധനിയമ നിർമ്മാണത്തിനെതിരായി കഴിഞ്ഞ ഒന്നരമാസക്കാലമായി ഡൽഹിയിൽ കൊടും മഞ്ഞ് വകവയ്ക്കാതെ സമരം നടത്തുന്ന ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് രാവിലെ 9 മുതൽ 11.30 മണിവരെ നെഹ്‌റുപാർക്കിൽ ധർണ നടത്തും. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ധർണയിൽ യു.ഡി.എഫ് പ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളും സംസ്ഥാന ജില്ലാബ്ലോക്ക് നേതാക്കളും പങ്കെടുക്കുമെന്ന് യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ.കെ.എം. സലീം , കൺവീനർ കെ.എം. അബ്ദുൾ മജീദ് എന്നിവർ അറിയിച്ചു.