കോലഞ്ചേരി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഏത്തവാഴ,മരച്ചീനി, പച്ചക്കറികൾ എന്നീ കൃഷികളിൽ ഏർപെട്ടിട്ടുള്ളവരും, ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റിയിട്ടില്ലാത്തവരുമായ കർഷകർ, കൃഷിക്ക് വേണ്ടിയുള്ള സബ്‌സിഡി തുക കിട്ടുന്നതിനുള്ള അപേക്ഷ കൃഷി ഭവനിൽ നൽകണം. തന്നാണ്ട് വർഷത്തെ കരമടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ കോപ്പിയുമായി ബന്ധപ്പെട്ട കൃഷി ഭവനിൽ നൽകി അപേക്ഷിക്കാവുന്നതാണ്.