ആലുവ: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ നിന്നും ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കിയത് ഗുരുനിന്ദയാണെന്ന് ആലുവ ശ്രീനാരായണ ക്ളബ് യോഗം കുറ്റപ്പെടുത്തി. ഗുരുദേവനെ ഒഴിവാക്കിയതിന് ലോഗോ തയ്യാറാക്കിയ കലാകാരന്റെ വാദം അംഗീകരിക്കാൻ കഴിയുന്നതല്ല.
ശ്രീനാരായണ ഗുരുദേവന്റെ ചിത്രവും ആപ്തവാക്യവും ലോഗോയിൽ ഉൾപ്പെടുത്തണം. ഗുരുദേവന്റെ പേരിൽ സർവകലാശാല തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച അനാദരവാണ് ഇപ്പോഴും തുടരുന്നതെന്നും ക്ളബ് കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, ട്രഷറർ കെ.ആർ. ബൈജു കോടോത്ത്, കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, സുനിൽ കങ്ങരപ്പടി, എം.കെ. ശശി എന്നിവർ സംസാരിച്ചു.