crime
പൊലീസിന് ലഭിച്ച മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യം

മൂവാറ്റുപുഴ: നഗരമധ്യത്തിൽ സ്ഥിതി ചെയ്യന്ന അരമന പള്ളിയിൽ പട്ടാപകൽമോഷണം. ആൾത്താരക്ക് മുന്നിലെ ഭണ്ഡാരം തുറന്ന് പണം കവർന്നു.

ബുധനാഴ്ച വൈകിട്ട് 4 മണിയോടെ പ്രാർത്ഥിക്കാനെന്ന വ്യാജേന എത്തിയ യുവാവ് പള്ളിയിലെ അൾത്താരയ്ക്കു മുന്നിലുള്ള ഭണ്ഡാരത്തിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കുന്ന പോലെ ഇരുന്ന ശേഷം ഭണ്ഡാരം തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളി പകൽ സമയത്ത് പൂട്ടാറില്ല.

പള്ളിയിൽ നിന്നു ലഭിച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.