anoop-jacob

ചോറ്റാനിക്കര: തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സണും കൗൺസിലർമാർക്കും തിരുവാങ്കുളം എഡ്രാക് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഡ്രാക് ജനറൽ സെ. എം. ടി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ രമാസന്തോഷ്, വൈസ് ചെയർമാൻ കെ.കെ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. മേഖലാ സെ. എം.എം മോഹനൻ സ്വാഗതം പറഞ്ഞു.