ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖാ വാർഷികം 10ന് രാവിലെ 10ന് നടക്കുമെന്ന് പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ എന്നിവർ അറിയിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വാർഷിക പ്രതിനിധികളെ തിരഞ്ഞെടുക്കും.