കൊച്ചി: സ്‌പേഷ്യൽ അനാലിസിസിലും മോഡലിഗിലും ഗവേഷണം വികസനം , പരിശോധന എന്നിവ നടത്തുന്നതിനായി ജിയോ സ്‌പേഷ്യൽ എക്‌സലൻസ് സെന്റർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അമൃത വിശ്വവിദ്യാപീഠവുംഎൻവൈറോൺമെൻറൽ സിസ്റ്റംസ് റിസർച്ച് ഇൻസ്റ്റിറ്റിയുട് ( എസ്രി ) ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
2020 ലെ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ഇന്ത്യയിലെ നാലാമത്തെ മികച്ച സർവകലാശാലയും ജിയോ സ്‌പേഷ്യൽ സിസ്റ്റങ്ങളുടെ വിപണിയിലെ മുൻ നിരക്കാരും തമ്മിൽ ഒന്നിക്കുന്നതിലൂടെ വിദ്യാഭ്യാസ വ്യവസായ മേഖലകളിൽ വൻ നേട്ടങ്ങൾക്കാണ് വഴിയൊരുക്കുന്നത് . ജിയോസ്‌പേഷ്യൽ സാങ്കേതിക വിദ്യയെയും മറ്റു നൂതന ടൂൾകിറ്റുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), മെഷീൻ ലേണിംഗ് (എം.എൽ), ജിയോസ്‌പേഷ്യൽ ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നിവയെയും കുറിച്ചുള്ള നൈപുണ്യവും സാങ്കേതിക വിദ്യകളും അക്കാഡമിക് അംഗങ്ങളിലേക്കും, വിദ്യാർത്ഥികളിലേക്കും, ഇൻടസ്ട്രിയിലേക്കും ജിയോ സ്‌പേഷ്യൽ എക്‌സലൻസ് സെന്റർ പകർന്നു നൽകും. ജിയോ ഇൻഫോർമാറ്റിക്‌സ്, സ്‌പേഷ്യൽ അനലിറ്റിക്‌സ്, മോഡലിംഗ് മേഖലകളിൽ ഗവേഷണശേഷി വികസനം വർദ്ധിപ്പിക്കാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്നും ഫാക്കൽറ്റി, ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, പിഎച്ച്ഡി. വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം (എസ് .ഡി.ജി 4), ലിംഗസമത്വം (എസ് .ഡി.ജി 5), സുസ്ഥിര കമ്മ്യൂണിറ്റികൾ (എസ് .ഡി.ജി 11), കാലാവസ്ഥാ പ്രവർത്തനം (എസ്.ഡി.ജി 13) എന്നിവയുടെ സുസ്ഥിര വികസനത്തിനായി ഈ സഹകരണ സംരംഭങ്ങൾ പ്രവർത്തിക്കുമെന്നും അമൃത വിശ്വവിദ്യാപീഠം അന്താരാഷ്ട്ര പ്രോഗ്രാമുകളുടെ ഡീനും സസ്‌റ്റൈനബിൾ ഡവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷന്റെ യുനെസ്‌കോ ചെയറുമായ ഡോ. മനീഷ സുധീർ പറഞ്ഞു.