കൂത്താട്ടുകുളം: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലീസ് ഷാജൂവിനും ബ്ലോക്ക് പഞ്ചായത്തംഗങ്ങൾക്കും തിരുമാറാടി ഗ്രാമ പഞ്ചായത്ത് സ്വീകരണം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിബി ജോർജ് , ലളിത വിജയൻ , കുഞ്ഞുമോൻ ഫിലിപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് , മെമ്പറൻമാരായ സാജു ജോൺ , നെവിൻ ജോർജ് ആതിര സുമേഷ് സി.വി. ജോയി . ആലീസ് ബിനു, കെ.കെ.രാജ്കുമാർ , അഡ്വ.. സന്ധ്യ പ്രകാശ് , ബീന ഏലിയാസ് , സെക്രട്ടറി പി.ആർ. മോഹൻ കുമാർ എന്നിവർ സംസാരിച്ചു.