കൂത്താട്ടുകുളം: കൂത്താട്ടുകുളം പെരുമ്പടവം ചോരക്കുഴി റോഡ് ബി.എം.ബി.സി ചെയ്യുന്നതിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.തലയോലപറമ്പ് കൂത്താട്ടുകുളം റോഡിൽ പിറവം നിയോജകമണ്ഡലത്തിൽ വരുന്ന 8.8 കി .മീറ്റർ ഭാഗമാണ് ബി.എം.ബി.സി ചെയ്തു. ഉന്നത നിലവാരത്തിൽ നവീകരിക്കുന്നത്. ഇതിന്റെ ടെണ്ടർ ഉൾപ്പെടെ പൂർത്തിയാക്കി ഉടൻ തന്നെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് എം.എൽ.എ പറഞ്ഞു. മുത്തോലപുരം ആറ്റിക്കൽ റോഡിന് അനുവദിച്ച 5 ലക്ഷം രൂപയുടെ നടപടികൾ ക്രമങ്ങൾ പൂർത്തിയായി വരുകയാണ്. ഇത് കൂടാതെ അഞ്ചൽപ്പെട്ടി മാമ്മലശ്ശേരി കാവുംകട പുതുശ്ശേരിപാടി റോഡിന്റെ (20 ലക്ഷം) നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നുംഎം.എൽ.എ അറിയിച്ചു.