
കൊച്ചി: ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ചത് 663 പേർക്ക്. 596 പേർക്കും സമ്പർക്കം വഴിയാണ്. ഉറവിടമറിയാത്തവർ 59 പേർ. ഏഴ് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് ബാധിച്ചു. 1102 പേർ രോഗമുക്തി നേടി.
ചികിത്സയിൽ : 8905
നിരീക്ഷണത്തിൽ : 25,550
ആശുപത്രി വിട്ടത് : 110
പ്രതിരോധം ശക്തമാക്കും
രോഗം ബാധിക്കുന്നവരുടെയും ചികിത്സ തേടിയെത്തുന്നവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ആലുവ താലൂക്ക് ആശുപത്രിയിൽ കൂടുതൽ കിടത്തി ചികിത്സാസൗകര്യം ഏർപ്പെടുത്തും. 100 ഐ.സി.യു കിടക്കകൾ ഉൾപ്പെടെ ബ്ളോക്ക് ഒരുക്കും. ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ ബെഡ് സൗകര്യം വർദ്ധിപ്പിക്കും. പൊതുജനങ്ങൾക്കായി കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും കളക്ടർ പങ്കെടുത്ത യോഗം തീരുമാനിച്ചു.