kklm
കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ ആലങ്ങാട് പേട്ട സംഘത്തിന് നൽകിയ വരവേല്‌പ്

കൂത്താട്ടുകുളം : ആലങ്ങാട് പേട്ട സംഘത്തിന് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ വരവേൽപ് നൽകി. യോഗ പ്രതിനിധി രാജേഷ് കുറുപ്പ്, സംഘാംഗങ്ങളായ അജയൻ ആളകം, അയ്യപ്പൻ, സുജിത്, ശ്രീനിവാസൻ, രമേശൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പാനക പൂജ നടന്നു. ആലുവ ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിൽ പൂജകൾ നടത്തി മഞ്ഞപ്ര ആസ്ഥാനത്തെത്തിച്ച കൊടി,ഗോളക എന്നിവ എഴുന്നള്ളിച്ച് പേട്ട പുറപ്പാട് നടത്തിയ ശേഷമാണ് മറ്റുക്ഷേത്രങ്ങളിലേക്ക് സംഘം എത്തുന്നത്. പെരുമ്പാവൂർ, കീഴില്ലം, മൂവാറ്റുപുഴ പുഴക്കരക്കാവ് എന്നിവിടങ്ങളിലും പാനകപൂജ നടന്നു. വ്യാഴാഴ്ച രാമപുരം ക്ഷേത്രത്തിൽ പാനകപൂജ പൂർത്തിയാക്കി. എളംകുളം, ചിറക്കടവ്, എരുമേലി എന്നിവിടങ്ങളിൽ പൂജ നടക്കും. ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ 11 ന് എരുമേലിയിൽ നടക്കും. 13 ന് പമ്പസദ്യ, 14 ന് മണി മണ്ഡപത്തിൽ മഹാ സദ്യ എന്നിവ നടക്കും