kklm
കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ മുറ്റത്തെ മുല്ല പദ്ധതി പ്രകാരം കുടുംബശ്രീ യൂണിറ്റുകൾക്കുള്ള ഇൻസൻറ്റീവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ വിതരണം ചെയ്യുന്നു

കൂത്താട്ടുകുളം: വട്ടി പലിശക്കാരുടെ കടക്കെണിയിൽ പെട്ട് ആത്മഹത്യ മുന്നിൽക്കണ്ട ഗ്രാമീണ ജനതയെ സഹായിക്കാൻ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതിയിൽ പെടുത്തി 9 കുടുംബശ്രീകൾക്കായി വിതരണം ചെയ്ത ഒന്നര കോടി രൂപയുടെ തുക കൃത്യമായി തിരിച്ചടച്ച കുടുംബശ്രീകൾക്കും അയൽ കൂട്ടങ്ങൾക്കും ഉള്ള ഇൻസെന്റീവ് വിതരണം നടന്നു. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ കുടുംബശ്രീ പ്രവർത്തകർക്ക് 5, 22500 രൂപയുട ചെക്ക് നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് , ബ്ലോക്ക് പഞ്ചായത്തംഗം സി.ടി.ശശി ഭരണ സമിതി അംഗങ്ങളായ അനിത ബേബി,സാജു ജോൺ , സുനി ജോൺസൺ, നെവിൻ ജോർജ് , ആതിര സുമേഷ്, കെ.കെ.രാജ്കുമാർ , ബീന ഏലിയാസ് എന്നിവർക്ക് സ്വീകരണം നൽകി. ബാങ്ക് ഡയറക്ടർമാരായ വർഗീസ് മാണി, ബിനോയ് അഗസ്റ്റിൻ, പി.പി. സാജു , വി.ആർ.രാധാകൃഷ്ണൻ ,സി.സി. ശിവൻകുട്ടി, സെക്രട്ടറി ശ്രീദേവി അന്തർജനം, എ.സി. ജോൺസൺ സി.ഡി.എസ്. ചെയർ പേഴ്സൺ രജനി രവിഎന്നിവർ സംസാരിച്ചു.