nidhin-43
നിധിൻ

കൊച്ചി: ശ്രദ്ധേനായ വന്യജീവി ഫോട്ടോഗ്രാഫറും ബെറ്റർ ആർട്ട് ഫൗണ്ടേഷൻ അംഗവുമായ നിധിൻ ജി. പൂതുള്ളിൽ (43) ഡൽഹിയിൽ നിര്യാതനായി. കാൻഡിഡ് ഫോട്ടോഗ്രാഫി കേരളത്തിൽ പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. വന്യജീവി ഫോട്ടോഗ്രാഫിയുടെ ഭാഗമായി ഉത്തരാഘണ്ഡിൽ ഒരാഴ്ചത്തെ പര്യടനത്തിന് ശേഷം മടങ്ങി വരവെ ഡൽഹിയിൽ വച്ചായിരുന്നു മരണം. ഭാര്യ: ജോസിയ. മക്കൾ: ഇവാൻ, എമിലി. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30 ന് സെന്റ് മേരീസ് ബസിലിക്കയുടെ സെമിത്തേരി മുക്കിലുള്ള പള്ളി സെമിത്തേരിയിൽ.