കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസിന് കോലഞ്ചേരി ക്ലാസ് ചാരി​റ്റബിൾ സൊസൈ​റ്റി സ്വീകരണം നൽകി. കുന്നത്തുനാട് യു.ഡി.എഫ് ചെയർമാൻ സി.പി.ജോയി ഉദ്ഘാടനം ചെയ്തു. കെന്നഡി കെ.എബ്രഹം അദ്ധ്യക്ഷനായി. കെ.എം.സോമൻ, എം.പി.ജോർജ്, ജോൺ.പി.തോമസ്, ജോയി ആലക്കൽ, ടെൻസിംഗ് ജോർജ്, എ.വി.പൗലോസ്, വി.എം.ജോർജ്, എന്നിവർ സംസാരിച്ചു.