കോലഞ്ചേരി: വൃക്ക രോഗം ബാധിച്ച കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു. കാണിനാട് കു​റ്റ കോളനിയിൽ തൊണ്ടിങ്ങക്കുടിയിൽ ടി.സി.രാജു(50) ആണ് ചികിത്സാ സഹായം തേടുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന രാജുവിന് രോഗം മൂർഛിച്ചതോടെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദ്റോഗിയായ ഭാര്യ കുഞ്ഞുമോൾക്കും ജോലിക്കു പോകാനാവില്ല. ഇതോടെ ആറും,മൂന്നും വയസുള്ള രണ്ട് കുട്ടികളടങ്ങുന്ന കുടുംബം സാമ്പത്തിക ഞെരുക്കത്തിലായി. ആഴ്ചയിൽ രണ്ടു ഡയാലസിസ് ചെയ്യുന്നത് സുമനസുകളുടെ സഹായത്തോടെയാണ്. നാട്ടുകാർ സഹായനിധി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. രാജുവിന്റെയും ഭാര്യയുടെയും പേരിൽ പുത്തൻകുരിശ് ഫെഡറൽ ബാങ്കിൽ 12230100234284 (ഐ.എഫ്.എസ്.സി കോഡ്, എഫ് ഡി ആർ എൽ 0001223) എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.