കൊച്ചി: വൈറ്റില പാലത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെ നിയമം ലംഘിച്ച് തുറന്നവർക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വി ഫോർ കൊച്ചി എന്ന പേരിൽ പാലം തുറക്കാൻ നേതൃത്വം കൊടുത്ത മുഴുവൻ പേരേയും അറസ്റ്റ് ചെയ്ത് നടപടിക്ക് വിധേയമാക്കണം. സമൂഹത്തിൽ അരാജകാവസ്ഥ സൃഷ്ടിക്കുന്ന അരാഷ്ടീയ സംഘങ്ങളുടെ നടപടികൾക്കെതിരെ പ്രതികരിക്കുമെന്നും ജില്ലാ സെക്രട്ടറി എൻ. അരുൺ പ്രസിഡന്റ് കെ.ആർ. റെനീഷ് എന്നിവർ പറഞ്ഞു.