railway

കൊച്ചി: ഇടപ്പള്ളി- അമൃത ആശുപത്രിയ്ക്ക് മുൻവശം റെയിൽപാലം മുറിച്ച് കടക്കുന്നവർക്ക് റെയിൽവേ സംരക്ഷണ സേന ബോധവത്കണം നടത്തി. ആർ.പി.എഫ്. എറണാകുളം നോർത്ത് സബ് ഇൻസ്‌പെക്ടർ കെ.ഐ. ജോസ് നേതൃത്വം നൽകി. റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴും പാളത്തിലൂടെ നടക്കുമ്പോഴുണ്ടാകുന്ന അപകട സാദ്ധ്യതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. നിരവധി പേർ പ്രതിദിനം ഈ ഭാഗത്തെ പാളത്തിലൂടെ മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.