കൊച്ചി: വൈറ്റില ഫ്ലൈഓവർ നിയമം ലംഘിച്ച് വാഹനങ്ങൾ കടത്തിവിട്ടവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ്.ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 33 മാസം കൊണ്ട് ഏറ്റവും മികവാർന്ന രീതിയിൽ നിർമ്മിച്ച പാലം തുറക്കാൻ രണ്ടോ മൂന്നോോ ദിവസം അവശേഷിക്കേ വി.ഫോർ കൊച്ചിയുടെ നേതൃത്വത്തിൽ പൊതുമുതൽ കൈയേറിയ നടപടി തികഞ്ഞ അരാജകത്വം ഉണ്ടാക്കും.ഇത്തരം സംഘങ്ങളുുടെ തോന്ന്യാസങ്ങൾ ഇനിയും കണ്ണംകെട്ടി കണ്ടിരിക്കികിലെന്ന് ജില്ലാ സെക്രട്ടറി എൻ.അരുൺ ,പ്രസിഡന്റ് കെ.ആർ. റെനീഷ്. എന്നിവർ പറഞ്ഞു.