ആലുവ: ശക്തമായ കാറ്റിലും മഴയിലും കീഴ്മാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ചാലക്കൽ മോസ്‌ക്കോയിൽ താമസിക്കുന്ന പ്ലാക്കൽ അഷ്‌റഫിന്റെ വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്ച്ച വൈകിട്ടുണ്ടായ കാറ്റിലാണ് അപകടം. അൻവർ സാദത്ത് എം.എൽ.എ സ്ഥലം സന്ദർശിച്ചു. തകർന്ന വീടിന് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് എം.എൽ.എ കളക്ടറോട് ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർപെഴ്‌സൺ ജെബി മേത്തർ, വാർഡു മെമ്പർ സതീശൻ കുഴിക്കാട്ടുമാലിൽ, മുൻമെമ്പർമാരായ ഷാഹിറ, കെ.എം. മരക്കാർ, ഷറഫുദ്ദീൻ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.