arun
റോക്കിങ് സ്റ്റാർ യാഷ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച റോക്കിങ് സ്റ്റാർ യഷ് ജന്മദിനാഘോഷം ഡബ്ബിംഗ് ആർട്ടിസ്റ്റ് സി.എം. അരുൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഓൾ കേരള റോക്കിങ് സ്റ്റാർ യാഷ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റോക്കിങ് സ്റ്റാർ യഷ് ജന്മദിനാഘോഷം ഡബ്ബിംഗ് ആർട്ടിസ്റ്റും യു ഷുഗർ മീഡിയ വോയിസ് ഫെസ്റ്റ് അവാർഡ് ജേതാവായ സി.എം. അരുൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിഷ്ണു വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവിൻ, ട്രഷറർ രാഹുൽ നീർക്കോട്, സതീഷ് ദേശം, ഷിബു തടിക്കടവ്, ബോണി കലൂർ, യദു കലൂർ എന്നിവർ പങ്കെടുത്തു.