meeting
ശ്രീമൂലനഗരത്ത് പ്രളയത്തിൽ വീടു തകർന്ന മറ്റപ്പിള്ളി തോമസിനു കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

കാലടി: ശ്രീമൂലനഗരം പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവർക്ക് കെ.പി.സി.സി പ്രഖ്യാപിച്ച ആയിരം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീമൂലനഗരത്ത് നിർമ്മിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. മൂത്താകുറുമ്പൻ കോളനിയിൽ മറ്റപ്പിള്ളി തോമസിനും കുടുംബത്തിനുമാണ് ഭവനം നിർമ്മിച്ച് നൽകിയത്. പി.എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എം. ജെ. ജോമി,ജെബിമേത്തർ ,ഹിഷാം, പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ,വൈസ് പ്രസിഡന്റ് സിന്ധുപാറപ്പുറം,വി.പി സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ.പി.ആന്റു, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എ.എ അജ്മൽ,എന്നിവർ പങ്കെടുത്തു.