ആലുവ: കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബി.ജെ.പിക്കും എൽ.ഡി.എഫിനും വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതായി ആരോപിച്ച് ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തിൽ കടുങ്ങല്ലൂർ വെസ്റ്റ് അഞ്ചിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദിന് പരാതി നൽകി.

ഷാനവാസിന് പുറമെ അദ്ദേഹത്തിന്റെ സഹോദരൻമാരും പാർട്ടി ബ്ളോക്ക് ഭാരവാഹികളായ ജയകുമാർ കാവിൽ, സുബൈർ പെരിങ്ങാടൻ, ടി.കെ. രാജു എന്നിവരും ചേർന്നാണ് തന്നെ പരാജയപ്പെടുത്തിയതെന്നാണ് പരാതി. ഇതേതുടർന്ന് യു.ഡി.എഫിന്റെ കുത്തക സീറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ വിജയിച്ചെന്നും പരാതിയിൽ പറയുന്നു.