കാലടി :അയ്യമ്പുഴ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ പെടുത്തി ചീനംചിറയിൽ രണ്ടു വീടുകൾക്ക് തറക്കില്ലിട്ടു . പഞ്ചായത്ത് പ്രസിഡന്റ് പി .യൂ ജോമോൻ തറകല്ലിടൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൽസി .പി.ബിജു ആദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി .ആർ .മുരളി, എം .എം .ഷൈജു, വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്,റെജി വർഗീസ്,ശ്രുതി സന്തോഷ്,ലൈജു ഈരളി, ടിജോ ജോസഫ്, മേരി ജോണി, വർഗീസ് മാണിക്യത്താൻ എന്നിവർ പങ്കെടുത്തു.