kevin

കൊച്ചി : കെവിൻ വധക്കേസിലെ ഒമ്പതാം പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ ഗുരുതരമായി പരിക്കേറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അഡി. ജില്ലാ ജഡ്ജിയും ഡോക്ടർമാരും കണ്ടെത്തി. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.വൃക്കയ്ക്ക് ക്ഷതമേറ്റെന്ന നിഗമനത്തിൽ ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജയിൽ എ.ഡി.ജി.പിയോ ഡി.ഐ.ജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനോ അന്വേഷിച്ച് ഇന്ന് ഉച്ചയ്ക്ക് 12 നകം തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കൽ സംഘത്തിന്റെ തുടർ റിപ്പോർട്ടുകൾ തേടിയ ഡിവിഷൻബെഞ്ച്, വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മാതാപിതാക്കളായ ജെറോം കൊച്ചുകുട്ടിയും വത്സമ്മയും ടിറ്റുവിനെ ജയിലിൽ കാണാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് നൽകിയ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ ജഡ്ജിയോടും ഡി.എം.ഒയോടും ടിറ്റുവിനെ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. അഡി. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ, ഡി.എം.ഒ നിയോഗിച്ച ഫിസിഷ്യൻ ഡോ. സജീവ്, സർജൻ ഡോ. ഗോപീകൃഷ്‌ണൻ എന്നിവർ ജയിലിലെത്തി ടിറ്റുവിനെ കണ്ട ശേഷമാണ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ജയിൽ ഉദ്യോഗസ്ഥർ ടിറ്റുവിനെ ബന്ധപ്പെടുന്നില്ലെന്ന് ജയിൽ ഡി.ജി.പിയും സിറ്റി പൊലീസ് കമ്മിഷണറും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. റോമൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ടിറ്റു.

ഉദ്യോഗസ്ഥർ

മർദ്ദിച്ചെന്ന് ടിറ്റു

ചില തടവുകാർ ഡിസംബർ 24നു മദ്യപിച്ച സംഭവത്തിൽ തന്നെ ചില ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ടിറ്റു പറഞ്ഞെന്ന് അഡി. ജില്ലാ ജഡ്ജിയു‌ടെ റിപ്പോർട്ടിൽ പറയുന്നു. പുറത്ത് ചൂരൽ കൊണ്ട് അടിച്ചു. ഇടതു ഉള്ളംകാലിൽ ചൂരലുകൊണ്ടുള്ള അടിയേറ്റ പാടും വലത് ഉള്ളംകാലിൽ മൂന്നുപാടുകളുമുണ്ട്.

മാതാപിതാക്കളുടെ

ഹർജിയിൽ നിന്ന്

ജനുവരി മൂന്നിന് ടിറ്റുവിനെ കാണാൻ ജയിലിലെത്തിയെങ്കിലും ഞായറാഴ്ചയാണെന്നു പറഞ്ഞ് അനുവദിച്ചില്ല. അടുത്തദിവസം എത്തിയപ്പോൾ തടവുകാരോട് മോശമായി പെരുമാറിയതിനാൽ പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും കാണാൻ അനുവദിക്കില്ലെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. ജനുവരി ആറിന് വീഡിയോ കോൺഫറൻസിംഗ് മുഖേന കാണാമെന്നും പറഞ്ഞു. എന്നാൽ അന്നും അനുവദിച്ചില്ല. മർദനത്തിനിരയായ ടിറ്റു ഗുരുതരാവസ്ഥയിലാണെന്ന് വിശ്വസനീയമായ വിവരം ലഭിച്ചു.

മ​ർ​ദ്ദ​നം​ ​ജ​യി​ലി​ലേ​ക്ക്
മ​ദ്യം​ ​ക​ട​ത്തി​യ​തി​ന്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ടി​റ്റു​ ​ഉ​ൾ​പ്പെ​ട്ട​ ​നാ​ലം​ഗ​ ​സം​ഘ​ത്തെ​ ​ജ​യി​ലി​ലേ​ക്ക് ​മ​ദ്യം​ ​ക​ട​ത്തി​യ​തി​ന്റെ​ ​പേ​രി​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മ​ർ​ദ്ദി​ച്ച​തെ​ന്ന് ​ജ​യി​ൽ​വ​കു​പ്പി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട്.​ ​ദ​ക്ഷി​ണ​മേ​ഖ​ലാ​ ​ജ​യി​ൽ​ ​ഡി.​ഐ.​ജി.​ ​അ​ജ​യ​കു​മാ​ർ​ ​പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ത്തി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൊ​ഴി​യെ​ടു​ത്തു.​ ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​ജ​യി​ൽ​ ​മേ​ധാ​വി​ ​ഋ​ഷി​രാ​ജ് ​സിം​ഗ് ​ഇ​ന്ന് ​കോ​ട​തി​ക്ക് ​സ​മ​ർ​പ്പി​ക്കും.
ക്രി​സ്‌​മ​സ് ​ത​ലേ​ന്ന് ​ഇ​വ​ർ​ ​ഡോ​ഗ് ​സ്ക്വാ​ഡ് ​ക്വാ​ർ​ട്ടേ​ഴ്സ് ​അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ​പോ​യി​രു​ന്നു.​ ​തി​ള​പ്പി​ച്ചാ​റ്റി​യ​ ​വെ​ള്ളം​ ​കു​പ്പി​യി​ൽ​ ​കൊ​ണ്ടു​പോ​യി​ ​കു​ടി​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​പു​റ​ത്തു​ ​നി​ന്ന് ​എ​റി​ഞ്ഞു​ ​കൊ​ടു​ത്ത​ ​മ​ദ്യ​ക്കു​പ്പി​യി​ൽ​ ​നി​ന്ന് ​മ​ദ്യം​ ​ചെ​റി​യ​ ​കു​പ്പി​യി​ലാ​ക്കി​ ​ജ​യി​ലി​ലേ​ക്ക് ​ക​ട​ത്തി​യെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​മ​ദ്യം​ ​ക​ട​ത്തി​യെ​ന്ന് ​ടി​റ്റു​ ​എ​ഴു​തി​ ​ഒ​പ്പി​ട്ട് ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.

ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കു​ടു​ങ്ങും
സം​ഭ​വ​ത്തി​ൽ​ ​ജ​യി​ൽ​ ​സൂ​പ്ര​ണ്ട് ​അ​ട​ക്കം​ ​കു​ടു​ങ്ങും.​ ​മ​ർ​ദ്ദി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും​ ​പ​ണി​ക്കാ​യി​ ​പു​റ​ത്തു​പോ​യ​ ​ത​ട​വു​കാ​രെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​തെ​ ​ജ​യി​ലി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​പാ​റാ​വു​കാ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യു​ണ്ടാ​വും.​ ​മ​ദ്യം​ ​ക​ട​ത്തി​യെ​ങ്കി​ൽ​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച് ​ത​ട​വു​കാ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കു​ക​യാ​ണ് ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി.​ ​മൂ​ന്നാം​മു​റ​ ​പ്ര​യോ​ഗ​ത്തി​ന് ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​കേ​സ് ​വ​രും.