waste

ചോറ്റാനിക്കര: മാലിന്യ നിക്ഷേപ കേന്ദ്രമായി കുരീക്കാട് -പുതിയകാവ് റോഡ്. കണിയാവെള്ളി പാലം മുതൽ പുതിയകാവ് വരെയുള്ള റോഡിന്റെ വശങ്ങളിലാണ് രാത്രിയിൽ കക്കൂസ് മാലിന്യമടക്കം തള്ളുന്നത്. പുഴയിലേക്കുള്ള മാലിന്യം നിക്ഷേപം തടയാൻ കമ്പിവേലികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതെല്ലാെ തകർത്തു. പാലത്തിലെ ഇരുവശങ്ങളിലും മാലിന്യച്ചാക്കൾ നിറഞ്ഞിരിക്കുകയാണ്. അസഹനീയമായ ദുർഗന്ധം മൂലം ഇതുവഴി മൂക്ക് പൊത്താതെ കടന്നുപോകാൻ കഴിയില്ല. ചോറ്റാനിക്കര പഞ്ചായത്തിന്റെയും തൃപ്പൂണിത്തുറ നഗരസഭയുടെയും അതിർത്തി പ്രദേശമായതിനാൽ പഞ്ചായത്തും നഗരസഭയും ചേർന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.