kklm
സമഗ്ര ശിക്ഷ കേരള കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ ഓട്ടിസം സെന്റർ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സമഗ്ര ശിക്ഷ കേരള കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ ഓട്ടിസം സെന്റർ പ്രവർത്തനം തുടങ്ങി. സംസ്ഥാനത്തൊട്ടാക്കെ 166 ഓട്ടിസം സെന്ററുകളാണ് ഈ അദ്ധ്യയനവർഷം പ്രവർത്തനം തുടങ്ങിയത്.
സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി സേവനങ്ങൾക്കു പുറമേ പ്രത്യേക പരിശീലനത്തിന് എല്ലാ ദിവസവും സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ,ആയ തുടങ്ങിയവരുടെ സേവനം ലഭ്യമാണ്.പദ്ധതി പ്രകാരം അര ലക്ഷം രൂപയുടെ പരിശീലന ഉപകരണങ്ങളും ലഭ്യമാക്കും.
സെന്റർ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ആർ സന്ധ്യ അദ്ധ്യക്ഷയായി.നഗരസഭ ചെയർപേഴ്‌സൺ വിജയ ശിവൻ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള മാസ്‌കുകൾ വിതരണം ചെയ്തു. ബി.പി.സി ബിബിൻ ബേബി, ടെയ്‌നർ ഷാജി ജോർജ്, മിനിമോൾ ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അനുരാജ് എന്നിവർ സംസാരിച്ചു.കൂത്താട്ടുകുളം ഗവ യു .പി സ്‌കൂൾ അങ്കണത്തിലുള്ള ബി.ആർ.സി മന്ദിരത്തിലാണ് സെന്റർ പ്രവർത്തിക്കുക.