ibrahim-kunju

കൊച്ചി: പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാൻസർ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില കണക്കിലെടുത്താണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. എറണാകുളം ജില്ല വിട്ടു പോകരുത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യംചെയ്യലിന് ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം, കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത്, പാസ്പോർട്ട് ഹാജരാക്കണം, തെളിവു നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത് തുടങ്ങിയവയാണ് മറ്റു ജാമ്യവ്യവസ്ഥകൾ.

2020 നവംബർ 18 നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റുചെയ്തത്.