കൊച്ചി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ യുവജന ദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാതലത്തിൽ 12ന് പ്രസംഗമത്സരം നടത്തുന്നു. വിവേകാനന്ദ ദർശനങ്ങളുടെ സമകാലിക പ്രസക്തി എന്നതാണ് വിഷയം. 18 നും 40 നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പത്തിനകം അപേക്ഷിക്കണം. വിവരങ്ങൾക്കായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ല യുവജനകേന്ദ്രം,സിവിൽസ്റ്റേഷൻ, ഗ്രൗണ്ട് ഫ്ളോർ, കാക്കനാട് എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9605975196.