കൊച്ചി: സർവകലാശാലകളിൽ പി.എസ്.സി നിയമനങ്ങൾ അട്ടിമറിച്ചു കൊണ്ട് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ കേരള ഫിഷറീസ് എംപ്ലോയിസ് യൂണിയൻ പ്രതിഷേധ ദിനാചരണം നടത്തി. പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന സെക്രട്ടറി ക്ലീറ്റസ് പെരുമ്പിള്ളി നേതൃത്വം നൽകി. കെ.വി. വിജയ് ഷൈൻ, വി.എസ്. കുഞ്ഞുമുഹമ്മദ്ദ്, സച്ചിൻരാജൻ, ലിറ്റി ഫെർണാണ്ടസ്, കെ.എൽ. അജിത്ത് കുമാർ, ബിന്ദുമോൾ എബ്രഹാം, അരുൺ കെ.ജെ എന്നിവർ പങ്കെടുത്തു.