തോപ്പുംപടി: ടാഗോർ ലൈബ്രറി പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനം 10 ന് നടക്കും.വൈകിട്ട് 4ന് നടക്കുന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് എം.ആർ.ശശി അദ്ധ്യക്ഷത വഹിക്കും. പി.കെ.സോമൻ, ജെ.സേവ്യർ, എസ്.സന്തോഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും.ചടങ്ങിൽ നഗരസഭാംഗം ബാസ്റ്റിൻ ബാബുവിന് സ്വീകരണം നൽകും.