തോപ്പുംപടി: പശ്ചിമകൊച്ചിയിൽ വെള്ളക്കരം കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷൻ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകി. പണം അടക്കുന്നതിനായി കരുവേലിപ്പടി ഓഫീസിൽ രണ്ട് കാഷ് കൗണ്ടറുകൾ രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കും. അതേസമയം കൊവിഡ് കാലത്തെ കുടിശിക രണ്ട് തവണയായി അടക്കാൻ സമയം അനുവദിക്കുമെന്ന് അസി.എക്സി.എൻജിനിയർ അറിയിച്ചു.