മട്ടാഞ്ചേരി: കൊച്ചിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശീതീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 10 ന് നടക്കും. 2ന് നടക്കുന്ന പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. പ്രസിഡന്റ് കെ. ബാബു അദ്ധ്യക്ഷത വഹിക്കും. കെ.ജെ. മാക്സി എം.എൽ.എ, ടി.ജെ. വിനോദ് എം.എൽ.എ, മുൻമന്ത്രി കെ. ബാബു തുടങ്ങിയവർ സംബന്ധിക്കും. സി.പി.ആർ. ബാബു സ്വാഗതവും എൻ. പുരന്ദരദാസ പൈ നന്ദിയും പറയും .സ്ട്രോഗ് റൂം, ജൂബിലി ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും നടക്കും.