അങ്കമാലി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷകർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സി.പി.എം നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ റേഷൻ കടക്ക് മുൻപിൽ പ്രതിഷേധ ജ്വല സംഘടിപ്പിച്ചു.തുടർന്ന് ചേർന്ന യോഗം നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു .ലോക്കൽ കമ്മിറ്റി അംഗം ജിജൊഗർവ്വാസീസ് അദ്ധ്യക്ഷത വഹിച്ചു. കെ ബി വേണുഗോപാൽ ,ജിഷ്ണു .എൻ .പി ,അഡ്വ.ജീവൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.