thuvavoor
റോജി, ജോൺ എം. എൽ. എ. ബെന്നി ബഹനാൻ എം.പി. എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജയ്കിസാൻ മാർച്ചിന് തുറവൂരിൽ സ്വീകരണം നൽകുന്നു

അങ്കമാലി:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും ബെന്നി ബെഹനാൻ എം.പിയുടേയും, റോജി എം. ജോൺ എം. എൽ. എയുടേയും നേത്യത്വത്തിൽ അങ്കമാലിയിൽ ജയ് കിസാൻ മാർച്ച് സംഘടിപ്പിച്ചു. നിരവധി ട്രാക്ടറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും അകമ്പടിയോടെ നീലീശ്വരത്ത് നിന്ന് ആരംഭിച്ച മാർച്ച് മുതിർന്ന കർഷകനായ തുപ്പത്തി കുഞ്ചെറിയ ഫ്‌ളാഗ് ഒഫ് ചെയ്തു. മഞ്ഞപ്ര, തുറവൂർ വഴി അങ്കമാലിയിൽ എത്തിച്ചേർന്ന മാർച്ചിൽ കോൺഗ്രസ് നേതാക്കളും, ജനപ്രതിനിധികളും പങ്കെടുത്തു.
ബെന്നി ബെഹനാൻ എം.പിയുടേയും, റോജി എം. ജോൺ എം.എൽ.എയുടേയും നേത്യത്വത്തിൽ ആരംഭിച്ച മാർച്ചിൽ മുൻ എം.എൽ.എ പി.ജെ. ജോയി, കെ.പി.സി.സി സെക്രട്ടറി ഐ.കെ.രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സികുട്ടി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, പഞ്ചായത്ത് പ്രസിഡൻറുമാരായ ജിനി രാജീവ്, ലതിക ശശികുമാർ, എ.പി. ആൻനണി, പോൾ പി. ജോസഫ്, സെബി കിടങ്ങേൻ, മുനിസിപ്പൽ വൈസ് ചെയർമാൻ റീത്താ പോൾ ഡി.സി.സി ഭാരവാഹികളായ കെ.പി. ബേബി, ഷൈജോ പറമ്പി, ടി.എം .വർഗീസ് ,മാത്യു തോമസ്,സാംസൺ ചാക്കോ, കെ.എസ്. ഷാജി ,എം.പി. മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.