പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലും വേലിയേറ്റം രൂക്ഷമായി.അഴിക്കകം ഭാഗത്താണ് വേലിയേറ്റം കൂടുതൽ ബാധിച്ചത്. വഴികളും വീട്ടുമുറ്റവും വെള്ളത്തിൽ മുങ്ങി. പ്രായമായവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.പല വീടുകളും വെളളത്തിലായി.ഈ ഭാഗത്തെ പച്ചക്കറി കൃഷികളും മറ്റും ഉപ്പ് വെള്ളം കയറി നശിച്ചു. ശുദ്ധജല ടാങ്കിൽ ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് കുടിവെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുലർച്ചെ കയറുന്ന വെള്ളം ദിവസം മുഴുവനും നിൽക്കുന്ന സ്ഥിതിയാണ്. പഞ്ചായത്ത് അധികാരികൾ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.